കുറവിലങ്ങാട്: കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന് ഇന്ന് കൊടിയേറും. 26 ന് പ്രശസ്തമായ കപ്പല്‍ പ്രദക്ഷിണം നടക്കും. 25 ന് രാവിലെ 8.45 മുതല്‍ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാര്‍ത്ഥിക്കാന്‍ അവസരമുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തിരുനാളില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ക്രമീകരിച്ചിരിക്കുന്നത്.