മെയ് ഒന്നിന് ഇറ്റലിയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു

ഇറ്റലി: ഇറ്റലിയെ മാതാവിന്റെ സംരക്ഷണത്തിനായി മെയ് ഒന്നിന് സമര്‍പ്പിക്കുന്നു. വിശ്വാസികളുടെ ആവശ്യപ്രകാരമാണ് ഇങ്ങനെയൊരു സമര്‍പ്പണം നടത്തുന്നതെന്ന് ഇതുസംബന്ധിച്ച വീഡിയോ സ ന്ദേശത്തില്‍ ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ബാസെറ്റി പറഞ്ഞു. കോവിഡ് രോഗബാധയെ തുടര്‍ന്ന് ജനങ്ങള്‍ അത്യന്തം സഹനങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ എന്തുകൊണ്ട് മാതാവിന്റെ വിമലഹൃദയത്തിന് രാജ്യത്തെ സമര്‍പ്പിച്ചുകൂടാ എന്ന് ജനങ്ങള്‍ കത്തുകളിലൂടെ ചോദിച്ചു. അദ്ദേഹം വിശദീകരിച്ചു. പതിനഞ്ചാം നൂറ്റാണ്ടില്‍ മാതാവ് പ്രത്യക്്ഷപ്പെട്ട സ്ഥലത്ത് പണികഴിപ്പിച്ച ദേവാലയത്തിലാണ് പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടക്കുന്നത്. 1432 മെയ് 26 നാണ് ഈ സ്ഥലത്ത് കര്‍ഷകപെണ്‍കുട്ടിയായ ജിയാന്നെറ്റ വരോലിക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. പാപങ്ങള്‍ക്കു വേണ്ടി വെള്ളിയാഴ്ചകളില്‍ ഉപവാസമുള്‍പ്പടെ പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്യാന്‍ മാതാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഔര്‍ ലേഡി ഓഫ് ദ ഫൗണ്ടന്‍ എന്നാണ് ഈ പ്രത്യക്ഷീകരണം അറിയപ്പെടുന്നത്. കാരണം മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് മാതാവിന്റെ പാദങ്ങള്‍ പതിഞ്ഞ ഇടത്തുനിന്ന് ഒരു നീരുറവ പൊട്ടിപ്പുറപ്പെട്ടിരുന്നു, അതേ വര്‍ഷം തന്നെ അവിടെയൊരു ദേവാലയവും പണികഴിപ്പിച്ചു. പിന്നീട് നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം മിലാനിലെ ബിഷപ്പായിരുന്ന വിശുദ്ധ ചാള്‍സ് ബൊറോമ ഈ ദേവാലയം ഇന്നു കാണുന്നതുപോലെ പുതുക്കിപ്പണിയുകയായിരുന്നു.