പാളയം പള്ളി സഹവികാരി ഹൃദയാഘാതം മൂലം മരണമടഞ്ഞു

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹവികാരി ഫാ. ജോണ്‍സണ്‍ മുത്തപ്പന്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. 31 വയസായിരുന്നു. രാവിലെ എട്ടുമണിയോടെയാണ് മരണവിവരം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷമായിരുന്നു വൈദികാഭിഷേകം. ഇദ്ദേഹത്തിന്റെ ഒരു സഹോദരനും വൈദികനാണ്. ഫാ.. ജോയി മുത്തപ്പന്‍. മൃതദേഹം തിരുവനന്തപുരം ജൂബിലി ആശുപത്രിയില്‍.