കുറവിലങ്ങാട്: ക്ഷമിക്കുന്നവര്‍ക്ക് ദൈവം വലിയ പ്രതിഫലം നല്‍കുമെന്ന് പാല രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. ക്ഷമിക്കുന്ന സ്നേഹം ദൈവികമാണ്. മറ്റുള്ളവര്‍ എന്തു പ്രവര്‍ത്തിച്ചാലും അത് ക്ഷമിക്കുന്നവര്‍ക്ക് ദൈവം വലിയ പ്രതിഫലം നല്‍കും.
യോനായുടെ മാനസാന്തരം വിശ്വാസി സമൂഹത്തിന് മാനസാന്തരത്തിന്റെ അനുഭവം സമ്മാനിക്കണം. മൂന്നു നോമ്പ് സമ്മാനിക്കുന്നത് മാനസാന്തരത്തിന്റെയും ക്ഷമയുടെയും സന്ദേശമാണ്. മൂന്നു നോമ്പിനോട് അനുബന്ധിച്ച് കുറവിലങ്ങാട് മര്‍ത്ത്മറിയം തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്നാണ് ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. മൂന്നു നോമ്പ് നാളെ സമാപിക്കും.