പരിശുദ്ധ ത്രീത്വം നമ്മെ ഐക്യത്തിലാക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്‌നേഹത്തിലുള്ള സംയോഗവും പരിശുദ്ധ ത്രീത്വവും നമ്മെ ഐക്യത്തില്‍ വളരാന്‍ സഹായിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭൈക്യവാരത്തിന്റെ സമാപനദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. സെന്റ് പോള്‍ ബസിലിക്കയില്‍ നടന്ന സമാപനചടങ്ങില്‍ ഞരമ്പുവേദന മൂലം മാര്‍പാപ്പയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശം കര്‍ദിനാള്‍ കുച്ച് ചടങ്ങില്‍ വായിക്കുകയായിരുന്നു. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ് ക്രിസ്ത്യന്‍ യൂണിറ്റി പ്രസിഡന്റാണ് കര്‍ദിനാള്‍. നമുക്ക് വളരാനും ഫലം പുറപ്പെടുവിക്കാനും കഴിയുന്നത് നാം ക്രിസ്തുവുമായി ഐക്യപ്പെടുമ്പോഴാണ.

എന്നാല്‍ ഇന്നത്തെ സങ്കീര്‍ണ്ണമായ ലോകത്തില്‍ നമ്മുടെ ഐക്യം പലപ്പോഴും നഷ്ടപ്പെട്ടുപോകുന്നു. പലരും ആന്തരികമായി സ്ഥിരയുള്ളവരല്ല. ഒരുവന്‍ തന്റെ ഉള്ളില്‍ തന്നെ സ്ഥിരതയുള്ളവനായിരിക്കണം. ക്രിസ്തുവുമായി നാം ഐക്യത്തിലാകുന്നത് എങ്ങനെയെന്ന് ഉദാഹരണങ്ങളിലൂടെ ക്രിസ്തു തന്നെ വെളിപെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും അവിടുന്ന് പ്രാര്‍ത്ഥനയ്ക്കായി മരുഭൂമിയിലേക്ക് പോയിരുന്നു. അതുപോലെ നമുക്കും പ്രാര്‍ത്ഥന ആവശ്യമാണ്.

ജീവിക്കാന്‍ വെള്ളം എങ്ങനെയാണോ ആവശ്യമായിരിക്കുന്നത് അതുപോലെ. വ്യക്തിപരമായ പ്രാര്‍ത്ഥന, ആരാധന ഇവ ക്രിസ്തുവുമായി ഐക്യത്തിലാകാന്‍ നമുക്ക് അത്യാവശ്യമാണ്. ഇതിലൂടെ നമുക്ക് നമ്മുടെ ഉത്കണ്ഠകളും പ്രതീക്ഷകളും ഭയങ്ങളും സങ്കടങ്ങളും ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് സമര്‍പ്പിക്കാനും കഴിയും. പാപ്പ സന്ദേശത്തില്‍ പറഞ്ഞു.