മിസൗറിയിലെ വൈദിക മന്ദിരത്തില്‍ കോവിഡ് വ്യാപനം

മിസൗറി: മിസൗറിയിലെ വൈദിക മന്ദിരത്തില്‍ കോവിഡ് വ്യാപനം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. വിരമിച്ച 30 വൈദികര്‍ താമസിക്കുന്ന മന്ദിരത്തില്‍ ഒമ്പതുപേര്‍ കോവിഡ് 19 ബാധിതരാണ്. ഏപ്രില്‍ 18 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ഇതില്‍ രണ്ടുപേരൊഴികെ മറ്റുള്ളവര്‍ ഈ ദിവസങ്ങളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും. വൈദികമന്ദിരത്തില്‍ കോവിഡ് പടര്‍ന്നുപിടിച്ചിരിക്കുന്ന വാര്‍ത്ത അത്യന്തം വേദനാജനകമാണെന്ന് സെന്റ് ജോസഫ് മാര്‍ട്ടര്‍ പാരീഷ് ഇടവക വികാരി ഫാ. ബില്‍ അഭിപ്രായപ്പെട്ടു. കോവിഡ് 19 മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് അത്യന്തം അപകടകാരിയാണ്. യുഎസില്‍ നടന്ന 80 ശതമാനം കോവിഡ് മരണങ്ങളും 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് സംഭവിച്ചിരിക്കുന്നത്.