ഒളരി ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് 100 കുടുംബങ്ങളെ ദത്തെടുക്കുന്നു

തൃശൂര്‍: ഒളരി ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് 100 കുടുംബങ്ങളെ ദത്തെടുക്കുന്നു. നൂറു കുടുംബങ്ങള്‍ക്ക് ഉപജീവനത്തിന് വക നല്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ദത്തെടുക്കല്‍. ഇതനുസരിച്ച് 100 നിര്‍ദ്ധനകുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം 12 മാസത്തേക്ക് സാമ്പത്തികസഹായം നല്കും.

12 ലക്ഷം രൂപയാണ് പദ്ധതിക്കു വേണ്ടി ചെലവഴിക്കുന്നത്. വെടിക്കെട്ട് ഉള്‍പ്പടെ വലിയ ആഘോഷങ്ങളോടെ തിരുനാള്‍ നടത്തുന്ന ദേവാലയമാണ് ഒളരി ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച്. എന്നാല്‍ ഇത്തവണ വിശുദ്ധ കൊച്ചുത്രേസ്യായുടെയും സെബസ്ത്യാനോസിന്റെയും തിരുനാളുകള്‍ക്ക് ആഘോഷമില്ലായിരുന്നു. ഇപ്രകാരം ചെലവുചുരുക്കിയ പണം ഉപയോഗിച്ചാണ് ദത്തെടുക്കല്‍ നടത്തിയിരിക്കുന്നത്. ദത്ത് പദ്ധതിയുടെ ഉദ്ഘാടനം ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ നിര്‍വഹിച്ചു. വികാരി ഫാ. ഷാജു ഊക്കന്റെ നേതൃത്വത്തിലാണ് ദത്തെടുക്കല്‍ പദ്ധതി നടക്കുന്നത്. തഗ