സിസ്്റ്റേഴ്സ് ഓഫ് ദ ലിറ്റില്‍ ഫഌര്‍ ഓഫ് ബഥനിക്ക് ഇത് അഭിമാനത്തിന്റെയും സന്തോഷങ്ങളുടെയും നിമിഷങ്ങള്‍. ഇന്ത്യ കേന്ദ്രമായി ആരംഭിച്ച ബഥനി കോണ്ഗ്രിഗേഷന് ഇത് ആദ്യമായി ടാന്‍സാനിയായില്‍ നിന്നുള്ള നാല് അംഗങ്ങളെ ലഭിച്ചിരിക്കുന്നു.
കോണ്‍ഗ്രിഗേഷന്റെ സ്ഥാപകനും ദൈവദാസനുമായ റെയ്മണ്ട് മാസ്ക്കരെന്ഹാസിന്റെ 146 ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പുതിയ അംഗങ്ങളുടെ പ്രവേശനം എന്നതും സന്തോഷകരമായ അനുഭവമായി. ഒമ്പതു രാജ്യങ്ങളില്‍ 188 കമ്മ്യൂണിറ്റികളിലായി 1382 അംഗങ്ങളാണ് ബഥനി കോണ്ഗ്രിഗേഷനിലുള്ളത്. ദരിദ്രരായ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്യാസസമൂഹം വിദ്യാഭ്യാസ മേഖലയിലും സോഷ്യോ മെഡിക്കല്‍ മേഖലകളിലും പ്രവര്‍ത്തിക്കുന്നു.