ബോം ജീസസ് ബസിലിക്കയുടെ നവീകരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

പനാജി: ബോം ജീസസ് ബസിലിക്കയുടെ നവീകരണത്തിനും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കുമായി ഗവണ്‍മെന്റ് തലത്തില്‍ പ്രത്യേക കമ്മറ്റിയെ നിയമിച്ചു. ചീഫ് മിനിസ്റ്റര്‍ പ്രമോദ് സാവന്താണ് കമ്മറ്റിയുടെ തലവന്‍. ഇന്നലെ കൂടിയ നിയമസഭാസമ്മേളനമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍, പുരാവസ്തു ഗവേഷകര്‍, പോലീസ്, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍,സഭാധികാരികള്‍ എന്നിവരെല്ലാം ഉള്‍പ്പെട്ടതാണ് സ്‌പെഷ്യല്‍ കമ്മറ്റി.

പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കോളനികാലത്താണ് ബസിലിക്കയുടെ നിര്‍മ്മാണം. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നതിന്റെ പേരില്‍ പ്രശസ്തമാണ് ഈ ദേവാലയം. എല്ലാവര്‍ഷവും ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെ എത്തിച്ചേരുന്നത്.