ബംഗ്ലാദേശില്‍ കോവിഡ് വാക്‌സിന്‍ ആദ്യമായി സ്വീകരിച്ചത് കത്തോലിക്കാ നേഴ്‌സ്

ധാക്ക: ബംഗ്ലാദേശില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് കത്തോലിക്കാ നേഴ്‌സ്. റുണു വെറോണിക്ക കോസ്റ്റ എന്ന 39 കാരിയാണ് ആദ്യമായി രാജ്യത്ത് വാക്‌സിനേഷന്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കുര്‍മിറ്റോള ജനറല്‍ ഹോസ്പിറ്റലിലെ നേഴ്‌സാണ് റുണു. പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയാണ് വാക്‌സിനേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. ആദ്യമായി വാക്‌സിന്‍ സ്വീകരിക്കാന്‍ ധൈര്യം കാട്ടിയ റുണുവിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയാ ഒരു താരമായി മാറ്റിയിരിക്കുകയാണ്. രണ്ടു മക്കളുടെ അമ്മ കൂടിയാണ് റുണു. 26 പേരാണ് ബംഗ്ലാദേശില്‍ ആദ്യ ദിനത്തില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്.