മിച്ചിഗണില്‍ ഒമ്പതു കന്യാസ്ത്രീകള്‍ ഈ മാസം കോവിഡ് ബാധിച്ചു മരണമടഞ്ഞു

ഡെട്രോയിറ്റ്: മിച്ചിഗണില്‍ ഒമ്പതു കത്തോലിക്കാ കന്യാസ്ത്രീകള്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു ഈ മാസം തന്നെയാണ് ഒമ്പതുപേരുടെയും മരണം. റിട്ടര്‍മെന്റ് ഹോമിലുള്ള കന്യാസ്ത്രീകളാണ് മരണമടഞ്ഞത്. ഡൊമിനിക്കന്‍ സിസ്‌റ്റേഴ്‌സ് ആണ് മരിച്ചവര്‍. അധ്യാപകരും നേഴ്‌സുമാരും പാസ്റ്ററല്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുമായിരുന്നു മരിച്ചവരെല്ലാം. 79 മുതല്‍ 97 വരെ പ്രായമുള്ളവരായിരുന്നു കന്യാസ്ത്രീകളെല്ലാം.