വാഷിംങ്ടണ്‍: മറ്റ് വികസിത രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് പകര്‍ച്ചവ്യാധി അമേരിക്കന്‍ ജനതയുടെവിശ്വാസത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയതായി സര്‍വ്വേ. പ്യൂ റിസേര്‍ച്ച് സെന്ററാണ് ഇക്കാര്യത്തില്‍ സര്‍വ്വേ നടത്തി ഫലം പുറത്തുവിട്ടിരിക്കുന്നത്.
ജനുവരി 27 നാണ് ഇത് സംബന്ധിച്ച ഫലം പ്രസിദ്ധീകരിച്ചത്. 68 ശതമാനം അമേരിക്കക്കാരും പറഞ്ഞത് പകര്‍ച്ചവ്യാധികള്‍ തങ്ങളുട വിശ്വാസത്തില്‍ മാറ്റം വരുത്തിയിട്ടില്ല എന്നാണ്. 28 ശതമാനം അമേരിക്കക്കാര്‍ പറയുന്നത് പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വിശ്വാസത്തില്‍ വര്‍ദ്ധനവ് വരുത്തിയെന്നാണ്. മറ്റ് രാജ്യങ്ങളിലെ കത്തോലിക്കരുമായി തട്ടിച്ചുനോക്കുമ്പോള്‍ അമേരിക്കക്കാരുടെ വിശ്വാസത്തില്‍ മാത്രമാണ് ഇത്രയും കൂടിയ തോതില്‍ വര്‍ദ്ധനവുള്ളത്. സ്‌പെയ്‌നില്‍ ഇത് പതിനാറ് , ഇറ്റലി 15, കാനഡ 13 എ്ന്നിങ്ങനെയുള്ള ശതമാനമാണുള്ളത്. സ്വീഡനില്‍ ഇത് മൂന്നും ഡെന്മാര്‍ക്കില്‍ രണ്ടു ശതമാനവും മാത്രമാണ്.
വെറും നാലുശതമാനം അമേരിക്കക്കാര്‍ മാത്രമാണ് തങ്ങളുടെ വിശ്വാസം ദുര്‍ബലമായതായി സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടത്.