പാക്കിസ്ഥാന്‍ നിരോധിച്ച സിനിമ ഓസ്‌ക്കാര്‍ നോമിനേഷന് തിരഞ്ഞെടുക്കപ്പെട്ടു

ലാഹോര്‍: ദൈവനിന്ദാപരമെന്ന് ആരോപണം നേരിട്ട പാക്കിസ്ഥാന്‍ സിനിമ സിന്ദഗി ടമാഷയ്ക്ക് ഓസ്‌ക്കാര്‍ നോമിനേഷന്‍. കഴിഞ്ഞവര്‍ഷമാണ് ചിത്രത്തിനെിരെ ഇസ്ലാമിക പൊളിറ്റിക്കല്‍ പാര്‍ട്ടിയായ ടെഹ്രീക്ക് ഈ ലാബെയ്ക്ക് പ്രസ്തുത ചിത്രത്തിനെതിരെ പ്രചരണം അഴിച്ചുവിട്ടത്. പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് നിരോധിച്ചതുകൊണ്ട് നെറ്റ്ഫഌക്‌സിലും ചിത്രത്തിന് സ്വീകാര്യത ഉണ്ടായിരുന്നില്ല. പ്രവാചകനായ മുഹമ്മദിന്റെ മകളെക്കുറിച്ചുള്ള സിനിമയ്‌ക്കെതിരെയും നിരോധനം നിലവിലുണ്ട്. സിന്ദഗി ടമാഷയ്ക്ക് ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ചതിനെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.