കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ക്ക് ലളിതമായ ചടങ്ങുകളോടെ തുടക്കം.. കാക്കനാട് മൗണ്ട് സെന്റ് തോമസ് ചാപ്പലില്‍ ഇന്നലെ രാവിലെ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥി്ച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും കൂരിയായില്‍ സേവനം ചെയ്യുന്ന വൈദികരും സഹകാര്‍മ്മികരായി.
1997 ഫെബ്രുവരി രണ്ടിന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് ജോസഫ് പവ്വത്തിലാണ് മാര്‍ ആലഞ്ചേരിക്ക് മെത്രാന്‍പട്ടം നല്കിയത്. തക്കല രൂപതയുടെ പ്രഥമ മെത്രാനായിട്ടായിരുന്നു നിയമനം. തമിഴ് ജനതയുടെ ഇടയില്‍ നിസ്തുലമായ സേവനങ്ങള്‍ കാഴ്ചവച്ച പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് സഭയെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിന് ഏല്പിച്ചുകൊടുത്തത്.
2011 മെയ് 29 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി. 2012 ഫെബ്രുവരി 18 ന് കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടു.