തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ പരിഹാരം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്.
സഭാതര്‍ക്കം വേഗത്തിലും രമ്യതയിലും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം മേലധ്യക്ഷന്മാര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ആവര്‍ത്തിച്ചു. ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാതര്‍ക്കം തെരഞ്ഞെടുപ്പിന് മുമ്പു തന്നെ പരിഹരിക്കാന്‍ ശ്രമമുണ്ടാകണമെന്ന പ്രധാന നിര്‍ദ്ദേശമാണ് മതമേലധ്യക്ഷന്മാര്‍ യോഗത്തില്‍ മുന്നോട്ടുവച്ചത്. സഭാതര്‍ക്കത്തിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.