സാര്‍വത്രിക സഭയില്‍ ഫെബ്രുവരി 14 ന് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ വലിയ നോമ്പിന് ആരംഭം കുറിക്കും. സഭയുടെ ആരാധനക്രമ വല്സരത്തിലെ സുപ്രധാനമായ ഒരു കാലത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്. തിങ്കളാഴ്ച ദൈവാലയങ്ങളില്‍ വിഭൂതി ആചരണം നടക്കും. വിവാഹങ്ങളും മറ്റും ഇക്കാലത്ത് മുടക്കിയിട്ടുണ്ട്.. വിവിധ രൂപതകളിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള തീര്‍ത്ഥാടനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.