വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷത്തില്‍ വേരൂന്നാത്ത ക്രിസ്തീയ ആത്മീയത ഇല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷത്തില്‍ വേരൂന്നാത്ത ക്രിസ്തീയ ആത്മീയത ഇല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആരാധന ക്രമം അതില്‍ തന്നെ സ്വമേധയാ ഉളള പ്രാര്‍ത്ഥന മാത്രമല്ല അതിലുപരിയായ എന്തോ ആണ്. കൂടുതല്‍ യഥാര്‍ത്ഥമായ ഒന്നാണ്. ക്രിസ്തീയാനുഭവത്തിന് മുഴുവന്‍ അടിസ്ഥാനമിടുന്ന ഒരു പ്രക്രിയ ആണ് അത്. അതുകൊണ്ട് തന്നെ അത് പ്രാര്‍ത്ഥനയുമാണ്.

തിരുക്കര്‍മ്മം ഒരു സംഭവം ആണ്. സംഭവിക്കാലണത്. സാന്നിധ്യമാണ്, കൂടിക്കാഴ്ചയാണ് അത്. കൗദാശികാടയാളങ്ങളിലൂടെ പരിശുദ്ധാത്മാവില്‍ ക്രിസ്തു സന്നിഹിതനാകുന്നു. അങ്ങനെ ഇതില്‍ നിന്നാണ് ക്രൈസ്തവര്‍ ദൈവികരഹസ്യങ്ങളില്‍ പങ്കുകൊള്ളേണ്ടതിന്റെ ആവശ്യകത സംജാതമാകുന്നത്. ആരാധനയില്ലാത്ത ഒരു ക്രിസ്തുമതം ക്രിസ്തുരഹിത ക്രിസ്തുമതമാണ്.

വിശുദ്ധ കുര്‍ബാന എന്നും ആഘോഷിക്കപ്പെടുന്നു. അതിന് നേതൃത്വമേകുന്ന പുരോഹിതന്‍ മാത്രമല്ല അതില്‍ പങ്കുകൊളളുന്ന സകല ക്രൈസ്തവരും ചേര്‍ന്നാണ് അത് ആഘോഷിക്കുന്നത്. അതിന്റെ കേന്ദ്രം ക്രിസ്തുവാണ്. ദാനങ്ങളുടെയും ശുശ്രൂഷകളുടെയും വൈവിധ്യത്തില്‍ നാമെല്ലാവരും അവിടുത്തെ പ്രവര്‍ത്തനത്തില്‍ ഒന്നുചേരുന്നു. ക്രിസ്തുവാണ് ആരാധനാകര്‍മ്മത്തിന്റെ നായകന്‍.
പേപ്പല്‍ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയില്‍ നിന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്കിയത്.