ഇഡോനേഷ്യ: ബിഷപ് പിറ്റസ് റിയാന കോവിഡ് വാക്സിന് സ്വീകരിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മെത്രാന് കോവിഡ് വാക്സിന് സ്വീകരിക്കുന്നത്്. ചൈനയില്‍ നിര്‍മ്മിച്ച സിനോവാക് വാക്സിനാണ് ഇദ്ദേഹം സ്വീകരിച്ചത്. ഫെബ്രുവരി രണ്ടിനാണ് വാക്സിന് സ്വീകരിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. സന്തോഷം നിറഞ്ഞ ഹൃദയത്തോടെയാണ് വാക്സിന് സ്വീകരിച്ചതെന്ന് ബിഷപ് വ്യക്തമാക്കി. ഇഡോനേഷ്യയിലെ മറ്റ് മെത്രാന്മാരും വാക്സിന് സ്വീകരണത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്.