വത്തിക്കാന്‍ സിറ്റി: ഭൂമിയോട് ആദരവ് പുലര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കാരണം അത് നമ്മുടെ മാത്രം ഭവനമല്ല ദൈവത്തിന്റെ കൂടി ഭവനമാണ്. ഇത്തരമൊരു തിരിച്ചറിവ് വിശുദ്ധിയോടെ ഈ ഭുമിയില്‍ കാലുറപ്പിക്കാന്‍ നമുക്ക് പ്രേരണ നല്‍കും. ലോക ഭൗമദിനത്തോട് അനുബന്ധി്ച്ച് സന്ദേശം നല്‍കുകയായിരുന്നു പാപ്പ.
ഭൂമിക്കെതിരെയുള്ള നമ്മുടെ തെറ്റുകള്‍ അയല്ക്കാരനെതിരെയുള്ളവയാണ്. ആത്യന്തികമായി അത് സ്രഷ്ടാവിനെതിരെയുള്ളതുമാണ്. എല്ലാ ജീവജാലങ്ങളെയും ആദരിക്കാനും പരിഗണിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സഹോദരിസഹോദരന്മാര്ക്ക് സ്നേഹവും അനുകമ്പയും നല്‍കണം. പ്രത്യേകിച്ച് ദുര്‍ബലര്‍ക്ക്.ദൈവസ്നേഹത്തെയാണ് നാം അനുകരിക്കേണ്ടത്. മനുഷ്യവംശത്തെ രക്ഷിക്കാന്‍ അവിടുന്ന് മനുഷ്യനായി നമുക്കിടയില്‍ പിറന്നു.
ദൈവം എല്ലായ്പ്പോഴും ക്ഷമിക്കുന്നു.മ നുഷ്യന് ചിലപ്പോഴൊക്കെ എന്നാല്‍ പ്രകൃതി ഒരിക്കലും ക്ഷമി്ക്കുകയില്ലെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് നാം ഭൂമിയെ ഒരിക്കലും നശിപ്പിക്കരുത്. അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.