പൗരോഹിത്യജീവിതത്തില്‍ 75 വര്‍ഷം. മനുഷ്യായുസില്‍ 105 വയസ്. ഏതൊരു വ്യക്തിയുടെയും ആയുസില്‍ ചെയ്തുതീര്‍ക്കാവുന്നതിലൂം ഏറെ കാര്യങ്ങള്‍. ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ ഇനി ഓര്‍മ്മയാകുമ്പോള്‍ അവശേഷിക്കുന്നത് ഒരുപാട് കാര്യങ്ങള്‍. അല്മായര്‍ക്ക് ദൈവശാസ്ത്രം ഇന്നത്തേതുപോലെ സുപരിചിതമാകാതിരുന്ന ഒരു കാലത്ത് ദൈവശാസ്ത്രം സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തതായിരിക്കാം അദ്ദേഹം ചെയ്ത ഏറ്റവും വലിയ സേവനങ്ങളിലൊന്ന്. 1950 ലാണ് അദ്ദേഹം തിയോളജി സെന്റര്‍ സ്ഥാപിച്ചത്.
കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ സ്ഥാപനം, കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗിന്റെ ഡയറക്ടര്‍, ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്റെ സ്ഥാപകന്‍ , ജീവധാര തിയോളജിക്കല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍… ഫാ. കോണ്‍സ്റ്റന്റെ സേവനങ്ങളും നേട്ടങ്ങളും ഇങ്ങനെ നീണ്ടുപോകുന്നു. പ്രായം തളര്‍ത്താത്ത പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. സ്വാശ്രയഗ്രാമം അഥവാ സെല്‍ഫ് റെലിയന്റെ വില്ലേജ് അദ്ദേഹം വികസിപ്പിച്ചെടുക്കുമ്പോള്‍ 76 വയസായിരുന്നു പ്രായം.
ഇന്ന് ഉച്ചകഴിഞ്ഞ് .2.30 മാന്നാനം ആശ്രമ ദേവാലയത്തില്‍ വച്ച് സഭാംഗങ്ങളും വിശ്വാസികളും പ്രിയപ്പെട്ടവരും ചേര്‍ന്ന് അദ്ദേഹത്തിന് നിത്യയാത്രാമംഗളങ്ങള്‍ നേരും.