നൈറ്റ്‌സ് ഓഫ് കൊളംബസിന് പുതിയ സുപ്രീം നൈറ്റ്

ഡെന്‍വര്‍: നൈറ്റ്‌സ് ഓഫ് കൊളംബസിന് പുതിയ സുപ്രീം നൈറ്റ്. പാട്രിക് ഇ കെല്ലിയാണ് പുതിയ സുപ്രീം നൈറ്റ്. കാള്‍ എ ആന്‍ഡേഴ്‌സണ് പകരക്കാരനായിട്ടാണ് പാട്രിക് ഇ കെല്ലിയെ നിയമിച്ചിരിക്കുന്നത്. നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ പതിനാലാമത് സുപ്രീം നൈറ്റാണ് ഇദ്ദേഹം. മാര്‍ച്ച് ഒന്നിന് പുതിയ പദവി ഇദ്ദേഹം ഏറ്റെടുക്കും.

ഞാന്‍ ആദരിക്കപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്തിരിക്കുന്നു. കെല്ലി പത്രപ്രസ്താവനയില്‍ പറഞ്ഞു. ലോകമെങ്ങുമായി 2 മില്യന്‍ അംഗങ്ങളാണ് നൈറ്റ്‌സ് ഓഫ് കൊളംബസില്‍ ഉള്ളത്. വാഴ്ത്തപ്പെട്ട മൈക്കല്‍ ജെ മക് ഗിവനി 1882 ല്‍ സ്ഥാപിച്ചതാണ് നൈറ്റ്‌സ് ഓഫ് കൊളംബസ്. മക് ഗിവനിയെ ഒക്ടോബര്‍ 2020 ലാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സാഹോദര്യ സംഘടനയാണ് നൈറ്റ്‌സ് ഓഫ് കൊളംബസ്.