ഫിലിപ്പിനോ- അമേരിക്കന്‍ ശാസ്ത്രജ്ഞനും മൈക്രോ ബയോളജിസ്റ്റും പ്രഫസറുമായ ഫാ. നിക്കാനോര്‍ റോബ്ലെസ് ഓസ്ട്രിയാക്കോ ഇപ്പോള്‍ ഒരു കഠിന പ്രയത്‌നത്തിലാണ്. കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുളള ശ്രമമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഫിലിപ്പൈന്‍സ് ഭാഷയില്‍ പ്രത്യാശ എന്ന അര്‍ത്ഥം വരുന്ന പഗാസ എന്ന വാക്കാണ് അദ്ദേഹം ഈ പ്രോജക്ടിന് നല്കിയിരിക്കുന്നത്.
ഈ വാക്‌സിന്‍ വിജയിക്കുകയാണെങ്കില്‍ മില്യന്‍ കണക്കിന് ദരിദ്രരായആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഡൊമിനിക്കന്‍ സഭാംഗമാണ് ഇദ്ദേഹം. മോളികുലര്‍ ബയോളജിസ്റ്റായി കഴിഞ്ഞ 20 വര്‍ഷമായി സേവനം ചെയ്തുവരികയായിരുന്നു ഫാ. നിക്കാനോര്‍. അമേരിക്കയില്‍ നിന്ന് ബയോളജിയില്‍ പിഎച്ച് ഡി പൂര്‍ത്തിയാക്കിയിരിക്കുന്ന വേളയിലായിരുന്നു തന്റെ ദൈവവിളിയെന്ന് അച്ചന്‍ ഓര്‍മ്മിക്കുന്നു. വൈദികനാകുന്നതിന് മുമ്പു ഞാന്‍ ഒരു ശാസ്ത്രജ്ഞനായിരുന്നു. ഫാ. നിക്കാനോര്‍ പറയുന്നു. ദൈവവിളി സ്വീകരിക്കാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സ്വാധീനം വലുതായിരുന്നു. വിശ്വാസവും യുക്തിയും ദൈവത്തിന്റെ രണ്ടുപ്രധാനപ്പെട്ട സമ്മാനങ്ങളാണെന്ന പ്രബോധനം അതില്‍ നിര്‍ണ്ണായകസ്വാധീനം വരുത്തി.
ദരിദ്രര്‍ ദൈവത്തിന്റെ പ്രിയപ്പെട്ടവരാണ്. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്കാനാണ് ഉദ്ദേശിക്കുന്നത്.ഫാ. നിക്കാനോര്‍ പറയുന്നു.