മെത്രാന്‍ സിനഡിന് ആദ്യമായി വനിതാ അണ്ടര്‍ സെക്രട്ടറി

വത്തിക്കാന്‍ സിറ്റി: മെത്രാന്‍ സിനഡിന് ആദ്യമായി അണ്ടര്‍ സെക്രട്ടറിയായി വനിതയെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും ചരിത്രം രചിച്ചു. സിസ്റ്റര്‍ നഥാലിയ ബെക്വാര്‍ട്ട് എന്ന കന്യാസ്ത്രീയെയാണ് പാപ്പ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചത്. ബിഷപ് ഫാബിയോ ഫാബീനോയ്ക്ക് പകരക്കാരിയായിട്ടാണ് സിസ്റ്റര്‍ നഥാലിയെ നിയമിച്ചിരിക്കുന്നത്. ഇതോടൊപ്പം ഫാ. ലൂയിസ് മാറിന്‍ ദെ സാന്‍ മാര്‍ട്ടിനെയും നിയമിച്ചിട്ടുണ്ട്.

2022 ഒക്ടോബറിലാണ് അടുത്ത മെത്രാന്‍ സിനഡ് നടക്കുന്നത്.