റോം: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഭരണപരമായ കാര്യങ്ങളില്‍ സഹായിക്കുന്ന കൗണ്‍സില്‍ ഓഫ് കാര്ഡിനല്സിലെ മുഖ്യസ്ഥാനക്കാരന് കര്‍ദിനാള്‍ ഓസ്ക്കാര്‍ ആന്‍ഡ്രെസ് റോഡ്രിഗ്സിന് കോവിഡ്. ഇദ്ദേഹത്തെ കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫഌവും പനിയുമായിരുന്നു ലക്ഷണങ്ങള്‍. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.