തൃശൂര്‍: മൃതദേഹം ദഹിപ്പിച്ചു സംസ്കരിക്കുന്ന ആദ്യത്തെ ഗ്യാസ് ക്രിമറ്റോറിയം തൃശൂർ അതിരൂപതയില്‍ ഒരുങ്ങുന്നു. ക്രിമറ്റോറിയത്തിന്റെ ശില ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും ചേര്‍ന്ന് ആശീര്‍വദിച്ചു. മുളയത്തു ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാമ്പസിലാണ് സെന്റ് ഡാമിയന്‍ ക്രിമേഷന്‍ സെന്റര്‍ എന്ന ഈ സ്ഥാപനം നിർമ്മിക്കുന്നത്.
മൃതദേഹം സംസ്കരിക്കാന്‍ പല ഇടവകകളിലും സെമിത്തേരികളും സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ടു കൂടിയാണ് ഇവിടെ സ്ഥിരം സംവിധാനം ഒരുക്കുന്നത്.കോവിഡ് കാലത്ത് കാമ്പസില്‍ 29 രോഗികളുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ മാസങ്ങളിലായി ചിതയൊരുക്കി ദഹിപ്പിച്ചു സംസ്കരിച്ചിട്ടുണ്ട്.