അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവച്ചു

ഹംഗറി: ബുഡാപെസ്റ്റില്‍ നടത്താനിരുന്ന അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2021 ലേക്ക് മാറ്റിവച്ചു. കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്നാണ് ഇത് .വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 2021 സെപ്തംബറില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നത് 1881 ല്‍ ഫ്രാന്‍സില്‍ വച്ചായിരുന്നു. ഏറ്റവും അവസാനമായി ദിവ്യകാരുണ്യകോണ്‍ഗ്രസ് നടന്നത് 2016 ല്‍ ഫിലിെൈപ്പന്‍സിലെ സെബുവില്‍ വച്ചായിരുന്നു.

നാലു വര്‍ഷം കൂടുമ്പോഴാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസുകള്‍ നടത്താറുള്ളത്.