ഇന്ന് ലോക രോഗീദിനം; ഇന്ന് ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനം

ഇന്ന് ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനമാണ്. അതോടൊപ്പം സഭ ഇന്ന് ലോക രോഗീദിനമായും ആചരിക്കുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകരോഗിദിനത്തിന് ആരംഭം കുറിച്ചത്. വിശുദ്ധ ബര്‍ണ്ണദീത്തയ്ക്ക് പരിശുദ്ധ അമ്മ ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെട്ടതിന്റെ അനുസ്മരണദിനം കൂടിയാണ് ഇന്ന്. ലോകം മുഴുവന്‍ വിവിധ തരം രോഗങ്ങളാല്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ മുഴുവന്‍ ലൂര്‍ദ്ദ് മാതാവിന് സമര്‍പ്പിച്ചും അമ്മയോട് മാധ്യസ്ഥം യാചിച്ചുമാണ് ആദ്യ ലോകരോഗീദിനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

രോഗികളുടെ ആരോഗ്യമേ ലൂര്‍ദ്ദ് മാതാവേ വിവിധതരം രോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന ഞങ്ങള്‍ ഓരോരുത്തരെയും അമ്മയ്ക്കായി സമര്‍പ്പിക്കുന്നുവെന്ന് നമുക്കും ഇന്നേ ദിവസം പ്രാര്‍ത്ഥിക്കാം.