കൊച്ചി: ജെസ്ന മരിയയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി. ഹര്‍ജിയില്‍ വിശദീകരണത്തിന് സിബിഐ കൂടുതല്‍ സമയം തേടി. ഹര്‍ജി ഈ മാസം 19 ലേക്ക് മാറ്റി. 2018 മാര്‍ച്ച് 22 നാണ് ജസ്നയെ കാണാതായത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് തിരോധാനം അന്വേഷിക്കുന്നത്. ജസ്ന വീടുവിട്ടുപോകാനുള്ള കാരണം കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി വേണമെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരന് ജയ്സ് ജോണും കെഎസ് യു നേതാവ് കെ എം അഭിജിത്തും നല്കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്.