തൃശൂര്‍: ആകസ്മികമായി ഇന്നലെ മരണമടഞ്ഞ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ഉത്തമ പോരാളി സൈമണ്‍ന്റെ കുടുംബത്തിന് തൃശൂര്‍ അതിരൂപത മാസം തോറും 20000 രൂപ സാമ്പത്തികസഹായം നല്‍കും. തൃശൂര്‍ അതിരൂപത ലീജിയന് ഓഫ് അപ്പസ്തോലിക് ഫാമിലീസ് പ്രതിമാസം പതിനായിരം രൂപയും ഗോഡ്സ് ഓണ്‍ ഫാമിലി പ്രോജക്ടിന്റെ ഭാഗമായി പ്രതിമാസം പതിനായിരം രൂപയുമാണ് നല്‍കുന്നത്. ഗോഡ്സ് ഓണ്‍ ഫാമിലി പ്രോജക്ടിന്റെ സാമ്പത്തികസഹായം പത്തുവര്‍ഷത്തേക്കാണ് ലഭിക്കുന്നത്. ഒമ്പതു മക്കളുടെ പിതാവായ സൈമണ്‍ മരം മുറിക്കുന്നതിനിടെ മരത്തില്‍ നിന്നും താഴെ വീണാണ് മരിച്ചത്.നാല്പത്തിരണ്ട് വയസായിരുന്നു പ്രായം.
ഭാര്യ ബിന്ദു പത്താമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. 21 വയസിലായിരുന്നു സൈമണ്‍ന്റെ വിവാഹം. ഭര്‍ത്താവിനെ എല്ലാ ജോലിയിലും അടുത്തകാലം വരെ ബിന്ദു സഹായിക്കാറുണ്ടായിരുന്നു.
2015 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ ബോണ്‍ നത്താലെയിലെ ബിഗ് ഫാമിലിയായി തിരഞ്ഞെടുക്കപ്പെട്ടത് സൈമണ്‍ന്റെ കുടുംബമായിരുന്നു.