അര്‍മേനിയ: ഫാത്തിമാമാതാവിന്റെ തിരുസ്വരൂപം ആദ്യമായി മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളിലേക്ക് പര്യടനം നടത്തുന്നു. അര്‍മേനിയ, ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കാണ് സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഫാത്തിമാമാതാവിന്റെ തിരുസ്വരൂപം പ്രയാണം നടത്തുന്നത്.
ഫാത്തിമാമാതാവിന്റെ തിരുസ്വരൂപം തങ്ങളുടെ രാജ്യത്ത് എത്തിച്ചേരുന്നതില്‍ കത്തോലിക്കര്‍ എല്ലാവരും സന്തുഷ്ടരാണെന്ന് ആര്‍ച്ച് ബിഷപ് ജോസ് ബെറ്റന്‍ കോര്‍ട്ട് പറഞ്ഞു. അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഫാത്തിമാ മാതാവ് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.