തൃശൂര്‍: മലയാളം,സ ംസ്കൃതം ഭാഷകളുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്കിയ അര്‍ണോസ് പാതിരിയുടെ വെങ്കലപ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രിക്ക് കത്തയച്ചു.
അര്‍ണോസ് പാതിരിയുടെ ശില്പം സ്ഥാപിക്കാന്‍ 25 വര്‍ഷം മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുത്ത് ഉത്തരവിറക്കിയിരുന്നതാണ്. ഈ ഉത്തരവ് ഇനിയെങ്കിലും നടപ്പാക്കണം. നവോത്ഥാന നായകരനും മലയാള ഭാഷയുടെ രണ്ടാം എഴുത്തച്ഛനുമായ അര്‍ണോസ് പാതിരിക്ക് അര്‍ഹമായ നീതിയും ആദരവും നല്കാന് അനുയോജ്യമായ സ്ഥലം കണ്ടെത്തി പ്രതിണ സ്ഥാപിക്കണം. ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു.