തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ എം. സൂസപാക്യം സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ എം സൂസപാക്യം സ്ഥാനത്യാഗം ചെയ്തു. പ്രായാധിക്യവും തുടര്‍ച്ചയായ ചികിത്സകളും കാരണമാണ് കാലാവധിയെത്തുന്നതിന് മുമ്പ് അദ്ദേഹം സ്വമേധയാ വിരമിച്ചത്. സഹായമെത്രാന്‍ ഡോ ക്രിസ്തുദാസായിരിക്കും ആര്‍ച്ച് ബിഷപ്പിന്റെ ഉത്തരവാദിത്തങ്ങള്‍ കൂടിവഹിക്കുന്നത്.

മാര്‍ച്ച് പത്താം തീയതി മുതല്‍ അതിരൂപത സെമിനാരിയിലേക്ക് താമസം മാറ്റുമെന്നും പത്രക്കുറിപ്പ് പറയുന്നു.2021 മാര്‍ച്ച് 11 ന് സൂസപാക്യത്തിന് 75 വയസ് പൂര്‍ത്തിയാകും.