തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്ന് ലത്തീന്‍ കത്തോലിക്കാസഭ. സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തിരുവനന്തപുരം അതിരൂപത മുന്‍വികാരി ജനറാളും സിബിസിഐ ലേബര്‍ സെക്രട്ടറിയുമായ ഫാ. യൂജിന്‍ പെരേര പറഞ്ഞു.