കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെയെ സഭാവക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സമിതിയിലെ പുതിയ അംഗമായി മാര്‍പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെയെ അഡ്മിനിസ്‌ട്രേഷന് ഓഫ് ദ പാട്രിമണി ഓഫ് ദ ഹോളി സീയിലെ പുതിയ അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സഭാവക വസ്തുക്കളുടെ വില്പനയും മാനേജുമെന്റും കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഇത്. മുന്‍ മനില ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ടാഗ്ലെ നിലവില്‍ പ്രൊപ്പഗാന്റെ ഫിദെയുടെ തലവന്‍ കൂടിയാണ്.

ഘാന കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണെയും ഇതേ വകുപ്പിലേക്ക് നിയമിച്ചിട്ടുണ്ട്.