നൈജീരിയ: മൂന്നുവര്‍ഷം മുമ്പ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ലെഹ്ഷാരിബുവിനെ സുരക്ഷിതമായി വിട്ടയ്ക്കാന്‍ എല്ലാഅധികാരവും വിനിയോഗിക്കണമെന്ന് ലാഗോസ് ആര്‍ച്ച് ബിഷപ് ആല്‍ഫ്രഡ് അദെ വാലെ നൈജീരിയന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ബോക്കോ ഹാരമാണ് ഡാപ്ച്ചിയിലെ സ്കൂളില്‍ നിന്ന് ലെഹ് ഷാരിബുവിനെ തട്ടിക്കൊണ്ടുപോയത്. 2018 ഫെബ്രുവരി 19 ന് സ്കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 110 പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ലെഹ്. എന്നാല്‍ ഭൂരിപക്ഷം പെണ്‍കുട്ടികളും ആ മാസം തന്നെ വിട്ടയ്ക്കപ്പെട്ടു. 14 കാരിയായ ലെഹ് തന്റെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറല്ലാതിരുന്നതുകൊണ്ട് അവള് മാത്രം വിട്ടയ്ക്കപ്പെട്ടില്ല.അഞ്ചു പെണ്‍കുട്ടികള്‍ തടവില്‍വച്ച് മരണമടഞ്ഞിരുന്നു.
Home International News ലെഹ് ഷാരിബുവിനെ സുരക്ഷിതമായി വിട്ടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ച്ച് ബിഷപ്