ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ഡോക്ടറെ നിയമിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ പേഴ്‌സണല്‍ ഡോക്ടറെ നിയമിച്ചു. 69 കാരനായ റോബെര്‍ട്ടോ ബെര്‍നാബി ആണ് പാപ്പയുടെ പുതിയ സ്വകാര്യ ഡോക്ടര്‍. ഇന്റേണല്‍ മെഡിസിനിലും ജെറിയാട്രിക്‌സിലും പ്രഫസറായ ഇദ്ദേഹം ഇറ്റലിയിലെ ഫ്‌ളോറന്‍സ് സ്വദേശിയാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ സ്വകാര്യ ഡോക്ടര്‍ കൊറോണ സംബന്ധമായ സങ്കീര്‍ണ്ണതകളെ തുടര്‍ന്ന് ജനുവരിയിലാണ് മരണമടഞ്ഞത്. 78 കാരനായ ഫാബ്രിസിയോ സോസോര്‍സിയായിരുന്നു അത്. ജനുവരി 26 ന് നടന്ന സംസ്‌കാരച്ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തിരുന്നു.