വിശുദ്ധിയുടെ പടവുകളിലേക്ക് എട്ടു പേര്‍ കൂടി

കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ പട്ടികയിലേക്ക് പേരു ചേര്‍ക്കപ്പെടാന്‍ യോഗ്യരായി എട്ടു പേര്‍ കൂടി. ഇറ്റലി സ്വദേശിനിയും ഫ്രാന്‍സിസ്‌ക്കന്‍ അല്‍മായ സഭാംഗവുമായ ധന്യ അര്‍മീദാ ബരേലിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ദൈവദാസരായ പൗലോശ്ലീഹായുടെ ഇഗ്നേഷ്യസ്, അല്‍ബിേേനാ ആല്‍വെസ്, അന്നാ കാര, ലൂയിജിയ റൊസീനിയ, അലാന്ദ്ര, തെരീസ സാന്ത, എലീസ ജ്യയാംബെല്ലൂക്ക എന്നിവരെ ധന്യപദവിയിലേക്കുമാണ് മാര്‍പാപ്പ ഉയര്‍ത്തിയത്.

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദിനാള്‍ മാര്‍ചല്ലോ സെമറാരോ പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇതു സംബന്ധിച്ച ഡിക്രി പ്രസിദ്ധപ്പെടുത്തിയത്.