യാഥാര്‍ത്ഥ്യം പഴയകാല നിരാശകളല്ല ദൈവത്തിന്റെ സ്‌നേഹം മാത്രം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യേശു നമ്മെ ക്ഷണിക്കുന്നത് അവിടുത്തോടൊപ്പം വര്‍ത്തമാനകാലത്തില്‍ ജീവിക്കാനാണെന്നും പഴയകാല നിരാശകളുമായി കഴിഞ്ഞുകൂടാനല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

യേശു ജീവിക്കുന്നു, യേശു നമ്മെ സ്‌നേഹിക്കുന്നു, ഇതാണ് ഏറ്റവും വലിയ യാഥാര്‍ത്ഥ്യം. മറ്റുള്ളവര്‍ക്കുവേണ്ടി നല്ലതെന്തെങ്കിലും ചെയ്യാന്‍ എനിക്ക് കഴിയും. ഇത് മനോഹരവും പോസിറ്റീവും സന്തോഷകരവുമായ യാഥാര്‍ത്ഥ്യമാണ്. നമ്മള്‍ നമ്മുടെ ചിന്തകളില്‍ നിന്ന് യാഥാര്‍ത്ഥ്യമെന്ന നമ്മുടെ ദൈവത്തിലേക്ക് തിരിയണം. നിരാശാഭരിതമായ ഇന്നലെകളില്‍ നിന്ന് വിമുക്തമാകാനും ഇന്നില്‍ ദൈവത്തെ കാണാനും ചില ചുവടുകള്‍ നാം നടത്തേണ്ടതുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ഒന്നാമതായി നാം നമ്മുടെ ഹൃദയങ്ങള്‍ ഈശോയുടെ നേരെ തുറക്കണം. നമ്മുടെ ഭാരങ്ങളും വെല്ലുവിളികളും ജീവിതത്തിലെ നിരാശതകളും ഈശോയ്ക്ക് കൊടുക്കണം. രണ്ടാമത്തെ പടി ഈശോയെ ശ്രവിക്കുക എന്നതാണ് നാഥാ ഞങ്ങളോടൊത്ത് വസിച്ചാലും എന്ന ശിഷ്യന്മാരുടെ പ്രാര്‍ത്ഥന നമ്മുടെയും പ്രാര്‍ത്ഥനയായിരിക്കണം. പാപ്പ പറഞ്ഞു.