വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ പതിവുപോലെ നോമ്പുകാല വെളളിയാഴ്ചകളിലുള്ള ധ്യാനപ്രസംഗം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ധ്യാനത്തില്‍ റോമന്‍ കൂരിയായിലെയും റോമ വികാരിയാത്തിലെയും അംഗങ്ങള്‍ പങ്കെടുത്തു. പോള്‍ ആറാമന്‍ ഹാളില്‍ വച്ച് നടന്ന ധ്യാനം നയിച്ചത് കര്‍ദിനാള്‍ കന്തലെമസേ ആയിരുന്നു. മാര്‍ച്ച് 5,12,26 തീയതികളിലാണ് അടുത്ത ധ്യാനങ്ങള്‍.