കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗവും കാഞ്ഞൂര്‍ കിഴക്കുംഭാഗം ഇന്‍ഫന്റ് ജീസസ് പള്ളി വികാരിയുമായ ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത് (72) നിര്യാതനായി. സംസ്കാരം കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍ പിന്നീട്. 1973 ഡിസംബര്‍ 18നു കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. മേലൂര്‍, മലയാറ്റൂര്‍, എളവൂര്‍, പൊതി, പല്ലംതുരുത്ത്, മരുത്തോര്‍വട്ടം, കോക്കുന്ന്, എളംകുളം, കൊറ്റമം, മൂക്കന്നൂര്‍, ചേന്ദമംഗലം പള്ളികളിലും സേവനം ചെയ്തിട്ടുണ്ട്.
കറുകുറ്റി പൈനാടത്ത് പരേതരായ കൊച്ചന്തോണിയും ത്രേസ്യാക്കുട്ടിയുമാണു മാതാപിതാക്കള്‍. സഹോദരങ്ങള്‍: തോമസ്, ജോസ്, ജോണി, റോസിലി, പരേതരായ കൊച്ചന്തോണി, പൗലോസ്, ജോര്‍ജ്, സേവ്യര്‍.