കോവിഡ് 19 ഇല്ലാതാകാന്‍ മെയ് മാസത്തില്‍ ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കൊറോണയുടെ വ്യാപനത്തെ തുടര്‍ന്ന് ലോകം നിശ്ചലമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ എല്ലാ കത്തോലിക്കരും മെയ് മാസത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

മറിയത്തിന്റെ ഹൃദയത്തിലൂടെ ഈശോയുടെ തിരുമുഖം ധ്യാനിച്ച് ആത്മീയമായി കുടുംബമായി പ്രാര്‍ത്ഥിച്ചാല്‍ പരീക്ഷകളുടെ ഈ സമയം നമുക്ക് അതിജീവിക്കാന്‍ കഴിയുമെന്ന് പാപ്പ വ്യക്തമാക്കി. പരിശുദ്ധകന്യകയുടെ പ്രത്യേകവണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മെയ് മാസത്തില്‍ എല്ലാവരും ജപമാലയുടെ സൗന്ദര്യം വീണ്ടും കണ്ടെത്തണം. ജപമാല പ്രാര്‍ത്ഥനയ്ക്ക് ശേഷം ചൊല്ലേണ്ട രണ്ടുപ്രാര്‍ത്ഥനകളും പാപ്പ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

എല്ലാവര്‍ക്കും വേണ്ടിയും പ്രത്യേകിച്ച് സഹനങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പാപ്പ അറിയിച്ചു.