വത്തിക്കാന്‍ സിറ്റി: അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്ക്കുമായുളള 107 ാം ലോകദിനത്തിന്റെ വിഷയം പ്രസിദ്ധീകരിച്ചു. എന്നത്തെക്കാളും ഉപരിവിശാലമായ ഒരു നമ്മിലേക്ക് എന്നതാണ് വിചിന്തന വിഷയം. സെപ്തംബര്‍ 26 ഞായറാഴ്ചയാണ് ഈ വര്‍ഷത്തെ പ്രസ്തുത ദിനം ആചരിക്കുന്നത്.
സകലരെയും ഉള്‍ക്കൊള്ളുന്നതും വൈവിധ്യത്തില്‍ കൂട്ടായ്മ ഒരുക്കാന്‍ പ്രാപ്തവുമായ ഒരു സഭയിലൂടെ മാനവകുടുംബം മുഴുവന്‍ കരുതല്‍ കാട്ടേണ്ടതിന്റെ പ്രാധാന്യം ഇതോട് അനുബന്ധിച്ച് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.