കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചു

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡോ. സിഎന്‍ അശ്വത്ത്‌നാരായണനും സന്ദര്‍ശിച്ചു. കെസിബിസി ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

സൗഹൃദക്കൂടിക്കാഴ്ചയാണെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് കെ സുരേന്ദ്രന്റെ പ്രതികരണം.