കൊച്ചി: ചികിത്സാചെലവുകള്‍ ഏറിവരുന്ന ഇക്കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി ഫാമിലി മെഡി ക്ലെയിം പദ്ധതിയായ ആശ്വാസുമായി എറണാകുളം-അങ്കമാലി അതിരൂപത. 25 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതിയുടെ കാലാവധി ഒരു വര്‍ഷമാണ്. 85 വയസുവരെ പ്രായപരിധിയുള്ള ഈ ഫാമിലി പോളിസിയില്‍ പരമാവധി അഞ്ചുപേര്‍ക്ക് വരെ അംഗങ്ങളാകാം. പ്രത്യേക വൈദ്യപരിശോധന ആവശ്യമില്ല. പോളിസി കാലയളവിനുളളില്‍ ഉണ്ടാകുന്ന കിടത്തി ചികിത്സകള്‍ക്ക് രണ്ടു ലക്ഷംരൂപ വരെ ചികിത്സാ ചെലവായി ലഭിക്കും.
പോളിസി ഉടമയ്ക്ക് അപകടമരണമുണ്ടായാല്‍ ആശ്രിത ധനവും ലഭിക്കും അഞ്ചുപേരുള്ള കുടുംബത്തിന് ആകെ 7200 രൂപയാണ് വാര്‍ഷിക പ്രീമിയം. എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുടുംബങ്ങള്‍ക്ക് ഇതില്‍ അംഗങ്ങളാകാം.