ചിരിയുടെ മെത്രാന്‍ 102 ാം വയസിലേക്ക്

തിരുവല്ല: ചിരിയുടെ മെത്രാനായി വാഴ്ത്തുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്ക്ക് 102 ാം പിറന്നാള്‍. കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ വിശ്രമജീവിതം നയിക്കുന്ന മാര്‍ ക്രിസോസ്റ്റം 1918 ഏപ്രില്‍ 27 നാണ് ജനിച്ചത്.

1953 മെയ് 23 ന് മാര്‍ത്തോമ്മാ സഭയില്‍ എപ്പിസ്‌ക്കോപ്പയായി. 1978 ല്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയും 1999 ല്‍ സഭയുടെ പരമാധ്യക്ഷനുമായി.

മൂന്നുമാസം റെയില്‍വേ പോര്‍ട്ടറായി ജോലിചെയ്തു ജീവിക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. പള്ളിക്കകത്ത് തമാശു കേട്ടു ഒന്നുചിരിച്ചു എന്നു വച്ച് ഒന്നും സംഭവിക്കില്ലെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. ഞാന്‍ പ്രസംഗിക്കുമ്പോള്‍ ഉറക്കം കൊണ്ട് തല കുനിക്കുന്നവര്‍ എന്റെ ആശയങ്ങള്‍ അംഗീകരിക്കുകയാണെന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം ബുദ്ധിഹീനത എനിക്കില്ല എന്ന് പറഞ്ഞിട്ടുള്ള വ്യക്തിയുമാണ് അദ്ദേഹം.