എര്‍ബില്‍: ഇറാക്കിലെ ജനങ്ങളുടെ സന്തോഷം ലോകം കാണുമെന്ന് ആര്‍ച്ച് ബിഷപ് ബഷാര്‍ വാര്‍ദ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ നീണ്ട യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും ഈ രാജ്യത്ത് ഇനി ലോകം കാണാന്‍ പോകുന്നത് വ്യത്യസ്തമായ സന്തോഷമായിരിക്കും, രാജ്യത്തിന്റെ പോസിറ്റീവായ വശമായിരിക്കും. ഇന്നുവരെ ലോകം ഇറാക്കില്‍ നിന്ന് കണ്ടത് യുദ്ധം, അക്രമം, തട്ടിക്കൊണ്ടുപോകല്‍, ബോംബിംങ്,കൊലപാതകം എന്നിവയെല്ലാമാണ്. പൂര്‍ണ്ണമായും നെഗറ്റീവും തിന്മയും നിറഞ്ഞതും. എന്നാല്‍ ആദ്യമായി ഇറാക്കിലെ ജനങ്ങളുടെ സന്തോഷിക്കുന്ന മുഖം ലോകം കാണും. ക്രൈസ്തവരെന്ന നിലയില്‍ ഞങ്ങള്‍ നേരിടുന്ന പ്രശ്‌നം അവശേഷിക്കുമായിരിക്കും. പക്ഷേ അന്തര്‍ദ്ദേശീയ മാധ്യമങ്ങളുള്‍പ്പടെ ഇപ്പോള്‍ പറയുന്നത് രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഇവിടുത്തെ ക്രൈസ്തവരെക്കുറിച്ചാണ്. അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ തീയതികളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം. മൂന്നു ദിവസത്തെ ഈ പര്യടനത്തില്‍ പാപ്പ ഇറാക്കിലെ 900 മൈലുകള്‍ സന്ദര്‍ശിക്കും, രാഷ്ട്രീയനേതാക്കന്മാര്‍, മുസ്ലീം നേതാക്കന്മാര്‍ എന്നിവരുമായും കണ്ടുമുട്ടും. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്നത്.