ഈസ്റ്റര്‍ ദിനത്തിലെ ഇലക്ഷന്‍: നിരാശ പ്രകടിപ്പിച്ച് അഗര്‍ത്തല രൂപത

അഗര്‍ത്തല: ഈസ്റ്റര്‍ ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന ഇലക്ഷന്‍ തീയതികളില്‍ നിരാശ പ്രകടിപ്പിച്ച് അഗര്‍ത്തല രൂപത. ലോകമെങ്ങുമുളള ക്രൈസ്തവര്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഈസ്റ്റര്‍ ദിനത്തില്‍ തന്നെ ഇലക്ഷന്‍ വയ്ക്കാനുള്ള തീരുമാനം ക്രൈസ്തവരുടെ മതവികാരത്തെ മുറിപ്പെടുത്തുന്നതാണ് എന്ന് പ്രസ്താവനയില്‍ അഗര്‍ത്തല ബിഷപ് ലൂമെന്‍ മൊണ്ടേറിയ പറഞ്ഞു. ക്രൈസ്തവരുടെ വികാരം മാനിച്ച് ഇലക്ഷന്‍ തീയതി പുതുക്കി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെസഹാവ്യാഴാഴ്ച ഇലക്ഷന്‍ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വെസ്റ്റ് ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലെ ആള്‍ ഇന്ത്യ കാത്തലിക് യൂണിയന്റെ ആവശ്യം ഇലക്ഷന്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞിരുന്നു