ഊര്‍: മതതീവ്രവാദവും അക്രമവും മതത്തിന്റെ ഹൃദയത്തില്‍ പിറവിയെടുക്കില്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അവ മതത്തെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത്. തീവ്രവാദം മതത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ നമ്മള്‍ വിശ്വാസികള്‍ക്ക് ഒരിക്കലും നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല. എല്ലാവിധ തെറ്റിദ്ധാരണകളെയും നീക്കിക്കളയാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം. ഇറാക്ക് സന്ദര്‍ശന വേളയില്‍ മതാന്തരസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ. അബ്രഹാമിന്റെ ജനനസ്ഥലം എന്ന് കരുതുന്ന ഊര്‍ എന്ന സ്ഥലത്തായിരുന്നു സമ്മേളനം. ഈ വിശുദ്ധസ്ഥലം ഞങ്ങളെ ഉറവിടത്തിലേക്ക് മടക്കുന്നു. ഇവിടെയാണ് അബ്രാഹം ജീവിച്ചിരുന്നത്. ഇവിടെയാണ് അബ്രഹാം ദൈവസ്വരം കേട്ടത്. ഇന്ന് നമ്മള്‍ യഹൂദരും മുസ്ലീമുകളും ക്രൈസ്തവരും അബ്രഹാമിനെ ആദരിക്കാനായി ഇവിടെ ഒരുമിച്ചുചേര്‍ന്നിരിക്കുന്നു. പാപ്പ പറഞ്ഞു.
പ്രാദേശികസമയം രാവിലെ 11 മണിക്കാണ് മതാന്തരസമ്മേളനം ആരംഭിച്ചത്. ഉല്പത്തിയുടെ പുസ്തകത്തില്‍ നിന്നുള്ള വായനയോടെയാണ് സമ്മേളനം ആരംഭിച്ചത്.