ബാഗ്ദാദ്: ഇറാക്കില്‍ മാര്‍ച്ച് ആറ് സഹിഷ്ണുതാ ദിനമായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മുസ്തഫ അല്‍ കാഡിമിയാണ് ട്വിറ്റര്‍ വഴി ഈ പ്രഖ്യാപനം നടത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഷിയ ആചാര്യന്‍ ഗ്രാന്‍ഡ് അയത്തൊള്ള അലി അല്‍ സിസ്റ്റാനിയുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയുടെ ഓര്‍മ്മയ്ക്കായിട്ടാണ് നാഷനല്‍ ഡേ ഓഫ് ടോളറന്‍സ് ആന്റ് കോ എക്‌സിറ്റന്‍സ് ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ഇന്നലെയായിരുന്നു പാപ്പാ ഷിയാ ആചാര്യനുമായി കണ്ടുമുട്ടിയത്. മെക്കയും മദീനയും കഴിഞ്ഞാല്‍ മുസ്ലീം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശുദ്ധസ്ഥലമായ നജാഫില്‍ വച്ചായിരുന്നു പാപ്പയും 90 കാരനായ സിസ്റ്റാനിയും തമ്മില്‍ കണ്ടുമുട്ടിയത്.