ശ്രീലങ്കന്‍ കത്തോലിക്കര്‍ ബ്ലാക്ക് സണ്‍ഡേ ആചരിച്ചു

കൊളംബോ: പതിനായിരക്കണക്കിന് കത്തോലിക്കര്‍ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് സഭ ആഹ്വാനം ചെയ്ത ബ്ലാക്ക് സണ്‍ഡേയില്‍ പങ്കെടുത്തു. 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണത്തിന്റെ ഇരകളായവര്‍ക്ക് ഇനിയും നീതി കിട്ടാത്ത സാഹചര്യത്തിലായിരുന്നു സഭ ബ്ലാക്ക് സണ്‍ഡേയ്ക്ക് ആഹ്വാനം ചെയ്തത്. തലസ്ഥാനനഗരിയിലുള്‍പ്പടെ വിവിധ നഗരങ്ങളില്‍ ബാനറുകളും പോസ്റ്റുകളും ഇതോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്നു. മരണമടഞ്ഞവര്‍ക്കുവേണ്ടി ഒരു നിമിഷം പ്രാര്‍ത്ഥനയും നടന്നു.

കൂടാതെ പള്ളിമണികള്‍മ ുഴങ്ങുകയും പ്രാര്‍ത്ഥനകള്‍ ഉയരുകയും ചെയ്തു. ചാവേറാക്രമണം ദേവാലയങ്ങളില്‍ നടന്ന അതേ സമയത്ത് -രാവിലെ 8.45 – ആണ് ദുരന്തത്തെ അനുസ്മരിച്ച് ദേവാലയമണികള്‍ മ ുഴങ്ങിയത്. എല്ലാ ഗവണ്‍മെന്റ് പ്രതിനിധികളും ഒത്തൊരുമിച്ച് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്ത് കുര്‍ബാനയ്ക്കിടയില്‍ ആവശ്യപ്പെട്ടു. കത്തോലിക്കര്‍ മാത്രമല്ല ശ്രീലങ്കന്‍ ജനത മുഴുവന്‍ ചാവേറാക്രമണത്തിന്റെ ഫലം അനുഭവിച്ചു. ചാവേറാക്രമണത്തെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് കഴിഞ്ഞമാസമാണ് പ്രസിഡന്റിന് കൈമാറിയത്.

ആറു വാല്യമുള്ള റിപ്പോര്‍ട്ടില്‍ 472 പേജുകളും 215 അറ്റാച്ച്‌മെന്റുകളുമുണ്ട്.